
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയെ പ്രകീര്‍ത്തിച്ച് പ്രശസ്ത അമേരിക്കന്‍ വാരികയായ ദ ന്യൂയോര്‍ക്കര്‍. കോവിഡ് സാഹചര്യത്തെ മനോഹരവും സൂക്ഷ്മവുമായി കഥയുമായി ഇണക്കിച്ചേര്‍ത്ത ചിത്രമാണ് ജോജി. സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നു- സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി എഴുതുന്നു.
കോവിഡ് ചലച്ചിത്രമേഖലയെ നിശ്ചലമാക്കിയപ്പോള്‍ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും സാധ്യതയാക്കി. ബിന്‍സി ജോജിയോട് അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്ന രംഗം കൊവിഡ് സാഹചര്യത്തെ സിനിമ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി പറയുന്നു. ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും ബ്രാഡി പ്രശംസിക്കുന്നു.
1925-ല്‍ സ്ഥാപിതമായ വാരികയാണ് ദ ന്യൂയോര്‍ക്കര്‍. ദമ്പതികളായ ജെയിന്‍ ഗ്രാന്റും ഹരോള്‍ഡ് ബോസുമാണ് വാരികയുടെ സ്ഥാപകര്‍. ദ ന്യൂയോര്‍ക്കറിന്റെ ഓണ്‍ലൈനില്‍ നിരൂപണണം വായിക്കാം.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന നാടകമാണ് ജോജിക്ക് പ്രചോദനമായത്.
ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.
Content Highlights: The New Yorker American weekly praises Joji Malayalam Movie, Dileesh Pothen, Joji Review
Published: 03 Jun 2021, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented