
കൊച്ചി: 'ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ തീയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തീയറ്ററിൽ അധികൃതരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
കേരളത്തെ ഇകഴ്ത്തികാണിക്കുന്ന കേരള സ്റ്റോറി 2 എന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ഷേണായീസ് തീയറ്ററിൽ രാവിലെ 10.10-ന് നടത്താനിരുന്ന പ്രദർശനം മാറ്റി. മുപ്പതിൽ അധികം ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു.
'ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സിനിമ പൂർണമായും കാണാതെ കുറച്ചു ക്ലിപ്പിങ്ങുകളുടെ അടിസ്ഥാനത്തിൽ റിലീസ് തടഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയതെന്നും. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് സിനിമ തടയാനാകില്ല. അത്തരം സാഹചര്യങ്ങൾ കൈകാര്യംചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വിലയിരുത്തി.
Content Highlights: DYFI Protests Erupt Across Kerala Against 'The Kerala Story 2' Screenings
Published: 28 Feb 2026, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented