പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകനി’ലെ ആദ്യ ഗാനം റിലീസായി. ദളപതി വിജയ് ആരാധകരെ ആവേശത്തിലാക്കി ‘ദളപതി കച്ചേരി’തന്നെയാണ് ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയ്‌യും അറിവും ചേര്‍ന്നാണ്.
എച്ച്. വിനോദ് ആണ് ‘ജനനായകന്‍’ സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും.
ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന റോളുകളിലെത്തുക. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.
ജനനായകന്റെ ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
Content Highlights: Get ready for Thalapathy Vijay`s `Janaganagan`! The much-awaited first song, `Dalapathi Kacheri`, is here. Listen to the energetic track sung by Vijay, Anirudh, and Arivu.
Published: 08 Nov 2025, 06:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented