
കൈതി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നടനാണ് അർജുൻ ദാസ്. നായകനായും വില്ലനായും ഒരുപിടി ചിത്രങ്ങളിൽ സാന്നിധ്യമായ താരം ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പായിരിക്കും ഇത്. മലയാളത്തിൽ ആന്റണി വർഗീസ് ചെയ്ത പെപ്പെ എന്ന വേഷത്തിലായിരിക്കും അർജുൻ ദാസ് എത്തുക.
ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീമേക്ക് ആണെങ്കിലും മലയാളചിത്രത്തിന്റെ ഹിന്ദി വ്യാഖ്യാനമായിരിക്കും ഇതെന്നാണ് സംവിധായികയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരം. അബ്ഡുണ്ടിയ എന്റർടെയിൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Tamil actor Arjun Das to make Hindi debut, Angamalay Diaries Hindi Remake, Pepe
Published: 30 Jun 2022, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented