
സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി കര്ഷകന് പാടത്ത് സ്ഥാപിച്ച സണ്ണി ലിയോണ്‍ ചിത്രങ്ങള്‍. വിളകള്‍ക്ക് 'കണ്ണേറ്' തട്ടാതിരിക്കാനാണ് നടിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് കര്ഷകന് പറയുന്നത്. കര്‍ണാടകയിലെ പരുത്തിപ്പാടങ്ങളില്നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാപ്രദേശില്‍നിന്ന് ഇത്തരം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കോളിഫ്ളവര്‍ പാടത്തിന് മുന്നില്‍ കര്ഷകന് സ്ഥാപിച്ച സണ്ണി ലിയോണിന്റെ ബോര്‍ഡുകളാണ് അന്ന് പുറത്തുവന്നത്. പിന്നാലെ, കിം കര്‍ദാഷിയാന്റെ ഉള്‍പ്പെടെ ചിത്രങ്ങള്‍ സ്ഥാപിച്ച കൃഷിയിടങ്ങളുടെ ചിത്രങ്ങള്‍ അന്ന് വൈറലായി.
ഇപ്പോള്‍ കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ മുഡ്ഡന്നൂര് ഗ്രാമത്തിലെ പരുത്തിപ്പാടത്തുനിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പരുത്തിപ്പാടത്തിന് മുന്നിലാണ് കര്ഷകന് സണ്ണി ലിയോണിന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. 'ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്തുകൂടെ ആളുകള്‍ പോവുമ്പോള്‍, അവരുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണി ലിയോണിലേക്ക് പോവും', കര്ഷകന് പറഞ്ഞു.
Content Highlights: Karnataka Farmers Erect Sunny Leone Billboards to Ward Off the 'Evil Eye' from Cotton Crops
Published: 03 Dec 2025, 09:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented