ന്യൂഡൽഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂറും ഭാര്യ പ്രിയ കപൂറും തമ്മിലുള്ള സ്വത്ത് തർക്ക വിഷയത്തിൽ മധ്യസ്ഥതയ്ക്കായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ സുപ്രീംകോടതി നിയമിച്ചു. മധ്യസ്ഥതാ നടപടികളുമായി തുറന്ന മനസ്സോടെ സഹകരിക്കാൻ കക്ഷികളോട് സുപ്രീംകോടതി നിർദേശിച്ചു.
തർക്കവുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവനകൾ നടത്തരുതെന്നും സാമൂഹികമാധ്യമങ്ങളിൽ പ്രതികരിക്കരുതെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂൺ 12-നാണ് ഇംഗ്ലണ്ടിലെ പോളോ മത്സരത്തിനിടെ സഞ്ജയ് കപൂർ ഹൃദയാഘാതം വന്ന് മരിച്ചത്. 2017-ൽ തന്റെ പേരിൽ രൂപവത്കരിച്ച ആർ.കെ. ഫാമിലി ട്രസ്റ്റിലെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് 80-കാരിയായ റാണി കപൂർ കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Supreme Court appoints former CJI DY Chandrachud as mediator for the Kapur family property dispute., The dispute involves Rani Kapur and Priya Kapur regarding the RK Family Trust established in 2017. Court mandates a gag order on public statements and social media discussions regarding the case. Sunjay Kapur passed away on June 12 due to a heart attack during a polo match in England
Published: 08 May 2026, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented