ശ്രദ്ധാ കപൂറും രാജ് കുമാർ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സ്ത്രീ 2' ബോക്സോഫീസിൽ പുത്തൻ നാഴികകല്ലുകൾ പിന്നിടുന്നു. എതിരാളികൾ ആരുമില്ലാതെ കുതിക്കുന്ന ചിത്രം ഒട്ടനവധി റെക്കോഡുകൾ തകർത്തുകഴിഞ്ഞു.
ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി 'സ്ത്രീ 2' സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രം ജവാനെ പിന്തള്ളിയാണ് ആഭ്യന്തര ബോക്സോഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതി 'സ്ത്രീ 2' സ്വന്തമാക്കിയത്.
ആഗോളതലത്തിൽ 800 കോടി ക്ലബ്ബിൽ 'സത്രീ 2' ഇടം നേടിക്കഴിഞ്ഞു. 1000 കോടിയിലേയ്ക്കാണ് ചിത്രത്തിൻ്റെ കുതിപ്പ്. ആഗോളതലത്തിൽ 1000 കോടിരൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിൻ്റെ 'കൽക്കി'യാണ് ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.
ബോളിവുഡിൽ നിന്ന് ശക്തരായ എതിരാളികൾ ഇല്ലെന്നതാണ് 'സ്ത്രീ 2'വിന് കരുത്താകുന്നത്. റീറിലീസ് ചെയ്ത 'തുമ്പാട്' മാത്രമാണ് ശക്തമായി മത്സരരംഗത്തുള്ളത്.
അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും അതിഥി വേഷങ്ങളിൽ എത്തുന്നു.
Content Highlights: sradha kapoor movie stree 2 new boxoffice record
Published: 23 Sept 2024, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented