ഈയടുത്ത് തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ് വീണ്ടും വരുന്നു. 'മേനേ പ്യാർ കിയാ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവരാണ്.
ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മൽ ഹസ്ബുള്ളയും എഡിറ്റിംഗ് നിർവഹിക്കുന്നത് കണ്ണൻ മോഹനുമാണ്. കലൈ കിങ്സണ് സംഘട്ടന സംവിധാനവും സുനിൽ കുമാരൻ കലാസംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ സൗമ്യത വർമ്മ, ഡി ഐ ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ സവിൻ സാ, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്സ്, വിതരണം സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ -ശബരി, എ എസ് ദിനേശ്.
Content Highlights: spire production movie mene pyar kiya motion poster
Published: 28 Jun 2024, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented