മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ക്ലാസ് ആന്‍ഡ് മാസ് കഥാപാത്രം, തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സ്ഫടികത്തിലെ നായകന്‍, മറ്റാരുമല്ല ആടുതോമ. 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആടുതോമയായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ച സ്ഫടികം 4കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ തിയറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. പുത്തന്‍ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം എത്തുന്നതെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയിലര്‍. മാറ്റിനി നൗ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ്. ഫെബ്രുവരി 9നാണ് 4കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമെത്തുന്നത്.
അടുത്തിടെ സിനിമയുടെ മോഷന്‍ പോസ്റ്ററും ഒഫീഷ്യല്‍ പോസ്റ്ററും ടീസറും ഏഴിമല പൂഞ്ചോല ഗാനവും പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ട്രെയിലര്‍ പുറത്തെത്തിയിരിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ റീറിലീസ് എന്നതാണ് പ്രത്യേകത.
1995-ലാണ് ഭദ്രന്‍ 'സ്ഫടികം' ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്താണ് ചിത്രം റീറിലീസിനെത്തുന്നത്. 4കെ ദൃശ്യശ്രാവ്യമികവില്‍ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവര്‍ക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് സംവിധായകന്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.
ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ്.
Content Highlights: Spadikam Official Trailer, spadikam release date, Bhadran, Mohanlal, classic malayalam film
Published: 06 Feb 2023, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented