ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ 'സ്പാ ' ഫെബ്രുവരി 12 ന് വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്പാ' ഫെബ്രുവരി 12ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തി കൊണ്ടാണ് 'സ്പാ ' യുടെ ടൈറ്റിൽ അനൗൺസ് ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇത്തിരി ദുരൂഹത കൂടി കൂട്ടിച്ചേർത്തു. ഇപ്പോൾ ഇറങ്ങിയ റിലീസ് തീയതി അറിയിക്കുന്ന പോസ്റ്റർ ചിത്രത്തിലെ പ്രണയ ഭാവത്തെയാണ് കാണിക്കുന്നത്. വിനീത് തട്ടിലും രാധികയുമാണ് പ്രണയ ഭാവത്തോടെ പോസ്റ്ററിൽ ഉള്ളത്.
ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കാരായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും രസകരമായി ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. "സ്പാ" എന്ന ഈ പുതിയ
ചിത്രം സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിക്കുന്നു.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ..
ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്. സംഗീതം -ഇഷാൻ ഛബ്ര. വരികൾ ബി.കെ -ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ -മനോജ്. ഫൈനൽ മിക്സ് -എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് - ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ -ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ -സുജിത്ത് മട്ടന്നൂർ. മേക്കപ്പ് -പി.വി.ശങ്കർ. സ്റ്റണ്ട് -മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ -ആർച്ച എസ്. പാറയിൽ. ഡി ഐ -ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് -സുജിത്ത്സദാശിവൻ. സ്റ്റിൽസ് -നിദാദ് കെ.എൻ. വിഎഫ്എക്സ് -മാർജാര. പിആർഒ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ 'സ്പാ ' ഫെബ്രുവരി 12 ന് വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ്.
Content Highlights: `Spa`, the upcoming Malayalam film directed by Abhil Krishna. Explore cast, plot, and release date.
Published: 27 Jan 2026, 07:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented