ഒരു സ്പാ സെന്ററിനെ കേന്ദ്രമാക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ രസകരമായി കോർത്തിണക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് എബ്രിഡ് ഷൈൻ.

എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' സെൻസർ ചെയ്തു. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 12നാണ് ചിത്രം റിലീസിനെത്തുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ആദ്യമായാണ് ഒരു A സർട്ടിഫിക്കറ്റ് ചിത്രമിറങ്ങുന്നത്. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ കോമഡിക്ക് ഏറെ പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് എബ്രിഡ് ഷൈൻ പറയുന്നത്.
ഒരു സ്പാ സെന്ററിനെ കേന്ദ്രമാക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ രസകരമായി കോർത്തിണക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് എബ്രിഡ് ഷൈൻ. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്. സംഗീതം -ഇഷാൻ ഛബ്ര. വരികൾ -ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്. എഡിറ്റർ -മനോജ്. ഫൈനൽ മിക്സ് -എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് -ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ -ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ -സുജിത്ത് മട്ടന്നൂർ. മേക്കപ്പ് -പി.വി.ശങ്കർ. സ്റ്റണ്ട് -മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ -ആർച്ച
എസ്. പാറയിൽ. ഡിഐ -ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് -സുജിത്ത്സദാശിവൻ. സ്റ്റിൽസ് - നിദാദ് കെ.എൻ. വിഎഫ്എക്സ് -മാർജാര. പി ആർ ഒ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ 'സ്പാ ' ഫെബ്രുവരി 12 ന് വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ്.
Content Highlights: Abrid Shine`s new comedy film `Spa` receives an A certificate and is set for a worldwide release on February 12. This adult comedy is a first for the director.
Published: 06 Feb 2026, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented