തെലുങ്ക് നടന്‍ ശര്‍വാനന്ദ് രക്ഷിതും ഐ.ടി. പ്രൊഫഷണലായ രക്ഷിതയും തമ്മിലുള്ള വിവാഹ നിശ്ചയം ഗംഭീരമായ ചടങ്ങുകളോടെ ഹൈദരാബാദില്‍ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ടോളിവുഡില്‍ നിരവധി ആരാധകരുള്ള യുവ നടനാണ് ശര്‍വാനന്ദ് രക്ഷിത്.

To advertise here,
placeholder
Photo: @ImSharwanand
ചടങ്ങില്‍ നിന്നും |photo: @ImSharwanand

വിവാഹ തിയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍. ചിരഞ്ജീവി, രാം ചരണ്‍, അഖില്‍, നാനി, റാണ ദഗ്ഗുബതി, സിദ്ധാര്‍ഥ്, അദിതി റാവു തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.

സോഷ്യല്‍ മീഡിയയിലൂടെയും താരങ്ങള്‍ അഭിനന്ദനം അറിയിച്ച് എത്തുന്നുണ്ട്. നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്ത് 'ഒകെ ഒക ജീവിതം' എന്ന ചിത്രമാണ് ശര്‍വാനന്ദിന്റേതായി ഒടുവിലായി പുറത്തിറങ്ങിയത്.