
തന്റെ പേരിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് തമിഴ് നടൻ ശന്തനു ഭാഗ്യരാജ്. വിജയ്-വിജയ് സേതുപതിയുമായി ഒന്നിച്ച മാസ്റ്റർ എന്ന ചിത്രത്തിലെ ശന്തനുവിന്റെ ഭാർഗവ് എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ട്രോളുകൾ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ പുരസ്കാര ചടങ്ങിൽ മികച്ച സഹതാരമായി തിരഞ്ഞെടുക്കപ്പെട്ടത് ഭാർഗവായി വേഷമിട്ട ശന്തനുവിനെയാണ് എന്ന പേരിലാണ് മീമുകളും ട്രോളുകളും സജീവമായത്. ഇതിനോടാണ് താരത്തിന്റെ പ്രതികരണം.
ഒരു നാൾ താനും ദേശീയ പുരസ്കാരം നേടുമെന്നും അന്ന് ഈ ട്രോളുകൾക്ക് താൻ നൽകുന്ന മറുപടി പുഞ്ചിരിയാകുമെന്നും മീം പങ്കുവച്ചുകൊണ്ട് ശന്തനു ട്വീറ്റ് ചെയ്യുന്നു.
"മറ്റൊരാളെ ട്രോളുന്നതിലൂടെ ഒരാൾക്ക് ലഭിക്കുന്ന ചെറിയ സന്തോഷം. ഈ ട്രോളുകൾ ക്ഷമ നശിപ്പിക്കുന്നു. എങ്കിലും ഈ പ്രപഞ്ചത്തിൽ അറിഞ്ഞോ അറിയാതെയോ സ്പന്ദനം അറിയിച്ചതിന് എന്നെ കല്ലെറിഞ്ഞവർക്ക് നന്ദി.. നിങ്ങൾ പോലും പറഞ്ഞ സ്ഥിതിക്ക് ഇത് നടക്കാതെ പോകില്ലല്ലോ... ഇത് ഒരുനാൾ നടക്കും അന്ന് എന്റെ മറുപടി വെറും പുഞ്ചിരി മാത്രമായിരിക്കും.. സ്നേഹത്തോടെ ഭാർഗവ്.." ശന്തനു കുറിക്കുന്നു.
മാസ്റ്ററിൽ വളരെ ചെറുത് എങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ശന്തനുവിന്റേത് . ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. മാസ്റ്ററിന് മുമ്പ് ഓടിടി റിലീസായി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളിലാണ് ശന്തനു വേഷമിട്ടത്. സുധാ കോങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഭാഗത്തിൽ കാളിദാസ് ജയറാമിനൊപ്പം ഏറെ പ്രാധാന്യമുള്ള ശരവണൻ എന്ന കഥാപാത്രത്തെയാണ് ശന്തനു അവതരിപ്പിച്ചത്.
Content Highlights : Shanthnu Bhagyaraj shuts down trolls about his role in Master movie Vijay Vijay Sethupathi Lokesh kanakaraj
Published: 26 Mar 2021, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented