ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഭൂതകാലത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.  രാഹുല്‍ സദാശിവൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന

To advertise here,

സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിച്ചിരിക്കുന്നത്. 

അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിങ്ങ് ഷഫീഖ് മുഹമ്മദ്. 

content highlights : shane nigam revathy new movie Bhoothakaalam directed by Rahul Sadasivan