ഷെയ്ൻ നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രത്തിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കൽ ഹൊറർ ത്രില്ലറാണ്. എക്സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും റിയലിസ്റ്റിക് ആയ ഹൊറർ ചിത്രം വേറെ കണ്ടിട്ടില്ല എന്നാണ് ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.
"എക്സോസിസ്റ്റിനു ശേഷം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും റിയലിസ്റ്റിക്കായ ഹൊറർ സിനിമയാണ് 'ഭൂതകാലം'. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ. ഷെയ്ൻ നിഗമും ബഹുമുഖ പ്രതിഭയായ രേവതിയും മികച്ച പ്രകടനം കാഴ്ച്ച വച്ചു..ഭൂതകാലത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ."–രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു.
ഓടിടി റിലീസായെത്തിയ ചിത്രത്തിൽ സൈജു കുറുപ്പ്, മഞ്ജു പത്രോസ്, വത്സല മേനോന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെയ്ന് നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights : Ram Gopal Varma about Shane Nigam Revathy Movie Bhoothakalam
Published: 24 Jan 2022, 03:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented