ഷെയ്ൻ നിഗം നായകനാകുന്ന ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ റിലീസ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു. പ്രൊഡ്യൂസർ അസോസിയേഷൻ്റെ മധ്യസ്ഥതയിൽ ഇരുനിർമ്മാതാക്കളും തമ്മിലുള്ള സൗഹാർദ്ദപരമായ ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്.
നിശ്ചയിച്ച പ്രകാരം ബൾട്ടി സെപ്റ്റംബർ 26 നും ഹാൽ സംയുക്ത തിരുമാന പ്രകാരം ഒക്ടോബർ 10 നും റിലീസ് ചെയ്യും. ഷെയ്ൻ നിഗം നായകനാവുന്ന വൻ മുതൽ മുടക്കുള്ള രണ്ട് സിനിമകൾ ഒരേ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലായിരുന്നു സംയുക്ത ചർച്ചകൾക്ക് നിർമ്മാതാക്കളുടെ സംഘടന എന്ന നിലയിൽ KFPA മധ്യസ്ഥം വഹിച്ചത്.
ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്നുവെങ്കിലും സെൻസർ നടപടിക്രമങ്ങൾ വൈകിയതിനാലും നിശ്ചയിച്ച ദിവസത്തിൽ വേണ്ടത്ര പ്രൊമോഷണൽ ക്യാമ്പയിനോടെ റിലീസ് സാധ്യമല്ലാ എന്നതിനാലുമാണ് തൊട്ടടുത്തുതന്നെ എത്തേണ്ടിയിരുന്ന ബൾട്ടിയുടെ റിലീസും പുതിയ ഡേറ്റ് നിശ്ചയിക്കുന്നതിലേക്ക് നയിച്ചത്.
ഇരു സിനിമകൾക്കും ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി രണ്ടു നിർമ്മാതാക്കളും വിട്ടു വീഴ്ചകൾക്ക് തയ്യാറായതോടെയാണ് ഉചിതമായ തീരുമാനമുണ്ടായത്. ചർച്ചകൾക്ക് പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ നേത്വത്വം നൽകി.
Content Highlights: Shane Nigam's 'Balti' & 'Haal' Release Dates Confirmed After Producers Agreement
Published: 18 Sept 2025, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented