മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ ഷാജി കെെലാസ് ഒരുക്കുന്ന ഹണ്ട് പ്രദർശനത്തിനെത്തുന്നു. മൾട്ടി സ്റ്റാർ ചിത്രങ്ങളാണ് ഏറെയും ഷാജി കൈലാസിൻ്റെ കൈയ്യൊപ്പ് പതിഞ്ഞവ. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി ഷാജി കൈലാസ് സ്വീകരിച്ചിരിക്കുന്നത്. കാമ്പസ് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനേതാക്കളെയാണ് അണിനിരത്തിയിരിക്കുന്നത്.

To advertise here,

മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഭാവന, രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്. അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ് എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ.

ഭാവന അവതരിപ്പിക്കുന്ന ഡോ. കീർത്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഹൗസ് സർജൻസി കഴിഞ്ഞ് ജോലിയിലേക്ക് പ്രവേശിക്കുന്ന ഡോ കീർത്തിയുടെ മുന്നിലെത്തുന്ന കൊലപാതകക്കേസാണ് ചിത്രത്തിന്റെ കഥാ​ഗതിയെ മാറ്റുന്നത്. 

പാലക്കാട്, അഹല്യാ കോംപ്ലക്സിലായിരുന്നു ഈ ചിത്രത്തിൻ്റെ ഏറെയും ഭാഗങ്ങളും ചിത്രീകരിച്ചത്. സുഗമമായ ചിത്രീകരണത്തിന് ഇവിടം ഏറെ സുരക്ഷിതവും, സൗകര്യവുമായിരുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു. അതിഥി രവി, രൺജി പണിക്കർ എന്നവർ ഈ ചിത്രത്തിലെ മറ്റു രണ്ടു മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ - നിഖിൽ ആനന്ദ്. ഗാനങ്ങൾ. - സന്തോഷ് വർമ്മ - ഹരിതാ രായണൻ. സംഗീതം. കൈലാസ് മേനോൻ. ഛായാഗ്രഹണം. ജാക്സൻ ജോൺസൺ. എഡിറ്റിംഗ് - ഏ. ആർ- അഖിൽ. കലാസംവിധാനം - ബോബൻ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. മനു സുധാകർ. ഓഫീസ് നിർവ്വഹണം - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രതാപൻ കല്ലിയൂർ. ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് ഈ ഫോർ എൻ്റെർടൈൻമെൻ്റ് പ്രദർശനത്തിനെത്തി ക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ - ഹരി തിരുമല