ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ ത്രില്ലറായ ചിത്രത്തിൽ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലടിപ്പിക്കുന്ന രം​ഗങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. 

To advertise here,

മെഡിക്കൽ ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അജ്മൽ അമീർ, രാഹുൽ മാധവ്, അന്നു മോഹൻ, ഡെയ്ൻ ഡേവിഡ്, ചന്തു നാഥ്, രൺജി പണിക്കർ, വിജയകുമാർ, നന്ദു, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാനായർ, സോനു എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

രചന - നിഖിൽ ആനന്ദ്, ഗാനങ്ങൾ -സന്തോഷ് വർമ്മ - ഹരി നാരായണൻ, സംഗീതം - കൈലാസ് മേനോൻ, ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - അജാസ് മുഹമ്മദ്, കലാസംവിധാനം - ബോബൻ, മേക്കപ്പ് - പി.വി.ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ - ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരി തിരുമല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -മനു സുധാകർ, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് - ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
പി.ആർ.ഒ- വാഴൂർ ജോസ്.