രാധകരുടെ ശ്രദ്ധപിടിച്ചുപറ്റി ഷാജി കൈലാസിന്റേയും ആനിയുടേയും മകന്റെ വ്‌ളോഗ്. കുന്നുകുഴിയിലുള്ള ആനിയുടെ തറവാട്ട്​വീട്ടിൽ നിന്നുള്ള വീഡിയോയാണ് ഇളയമകൻ റുഷിൻ ഷാജി കൈലാസ് പങ്കുവെച്ചത്. സഹോദരങ്ങൾക്കൊപ്പം മാങ്ങ പറിക്കാൻ എത്തിയതാണ് റുഷിൻ.

To advertise here,

പതിവുപോലെ അമ്മ ആനിയെ വീഡിയോയിൽ റുഷിൻ ട്രോളുന്നുണ്ട്. ഇതാണ് അമ്മയുടെ തറവാട് വീട് എന്ന് പരിചയപ്പെടുത്തിയതിന് പിന്നാലെ റുഷിൻ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 'ഇവിടെ നിന്നാണ് അമ്മ ഒളിച്ചോടിപ്പോയത്' എന്നാണ് റുഷിൻ പറയുന്നത്.

'ഇതാണ് അമ്മയുടെ തറവാട് വീട്. ഇവിടെ നിന്നാണ് അമ്മ ഒളിച്ചോടിപ്പോയത്. ഇവിടൊരു പ്ലാവ് ഉണ്ടായിരുന്നു, അത് അപ്പാപ്പൻ വെട്ടിക്കളഞ്ഞു. ആ സ്റ്റോറി ഞങ്ങൾ വേറെ വീഡിയോയിൽ പറയും', വ്‌ളോഗിൽ പറയുന്നു.

ജോബിയുടേയും മറിയാമ്മയുടേയും മകളായ ആനി തിരുവല്ലയിലാണ് വളർന്നത്. മൂന്ന് സഹോദരിമാരുണ്ട്. ആനിയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയിരുന്നു. തിരുവനന്തപുരത്തായിരുന്നു പഠനം.

പഠനകാലത്താണ് ആനി സിനിമയിലെത്തുന്നത്. പിന്നാലെയാണ് സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിക്കുന്നത്. ഇതിനുശേഷം ആനി അഭിനയത്തിൽനിന്ന് പതിയെ പിൻവാങ്ങി. മൂന്നു മക്കളുണ്ട്. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്ന് ആൺമക്കളാണ് ഇരുവർക്കും.