ഷാരൂഖ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം 'കിങ്' റിലീസ് പ്രഖ്യാപിച്ചു. സിദ്ധാർഥ് ആനന്ദ് സംവിധാനംചെയ്യുന്ന ആക്ഷൻ ചിത്രം ഈവർഷം ഡിസംബർ 24-ന് റിലീസ് ചെയ്യും. ഡേറ്റ് അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

To advertise here,

കഴിഞ്ഞവർഷം ഷാരൂഖിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. മാരക വയലൻസസും ചോരക്കളിയുമാകും ചിത്രത്തിലുണ്ടാവുക എന്ന സൂചനയാണ് ടൈറ്റിൽ റിവീൽ വീഡിയോ നൽകിയത്. 1994-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് 'ലിയോൺ: ദി പ്രൊഫഷണൽ' എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിങ് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷാരൂഖിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ഷാരൂഖിന്റെ നിർമാണക്കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്‌ളിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.