
ലഖ്ഖൗ: തനിക്ക് ഇഷ്ടമില്ലാത്ത കല്ല്യാണത്തിന് നിർബന്ധിച്ച് അച്ഛൻ മർദിക്കുന്നുവെന്ന പരാതിയുമായി ടെലിവിഷൻ താരം തൃപ്തി ശംഘ്ധർ രംഗത്ത്. കുംകും ഭാഗ്യ എന്ന പരമ്പരയിലെ താരമായ തൃപ്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛൻ രാം രത്തൻ ശംഘ്ധർക്കെതിരേ പരാതി ഉന്നയിച്ചത്. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തിൽ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു. ദേഹത്ത് ഉണ്ടായ ചില പാടുകൾ നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്പ് തനിക്ക് തന്ന പണവും അച്ഛൻ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. അമ്മയോടൊപ്പം താൻ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.
Content Highlights :serial actress Trupti Shankhdhar instagram video about death threatening by her father
Published: 26 Aug 2020, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented