സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ 2 തീയേറ്ററുകളില്‍ റിലീസ് ചെയുകയാണ്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വൈക മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം. 

To advertise here,

മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലാണ് വൈക മെറിലാന്‍ഡ് റിലീസ് കേരളത്തില്‍ എത്തിക്കുന്നത്. ഡിസംബര്‍ 20-നാണ് ഈ ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.  

റിലീസിന് മുന്നോടി ആയി ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഇളയരാജയെ നേരില്‍ക്കണ്ട് അനുഗ്രഹം വാങ്ങി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നവംബര്‍ 26-ന് ചെന്നൈ നടക്കും.