നടി സീമാ ജി. നായരുടെ സഹോദരീഭർത്താവും സംഗീതസംവിധായകൻ ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജൻ അന്തരിച്ചു. സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭർത്താവാണ് ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ മകളാണ്.
സീമാ ജി. നായർ തന്നെയാണ് മരണവാർത്ത ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. 'എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് എന്റെ ചേട്ടൻ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി', എന്നായിരുന്നു സീമാ ജി. നായരുടെ കുറിപ്പ്.
പിന്നണി ഗായികയാണ് സീമയുടെ സഹോദരി രേണുക ഗിരിജൻ. സീമയുടേയും രേണുകയുടേയും സഹോദരൻ എ.ജി. അനിൽ സംഗീതസംവിധായകനാണ്.
Content Highlights: Renowned actress Seema G Nair`s brother-in-law, Girijan, who was also the father-in-law of composer Deepak Dev, has passed away
Published: 23 Feb 2026, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented