ഇരുപത്തിയഞ്ചാം ജന്മദിനമാഘോഷിക്കുകയാണ് ബോളിവുഡിന്റെ യുവതാരം സാറാ അലി ഖാൻ. അമ്മ അമൃത സിങ്ങിനും സഹോദരൻ ഇബ്രാഹിമിനുമൊപ്പം ​ഗോവയിലാണ് ഇത്തവണത്തെ സാറയുടെ ജന്മദിനാഘോഷം. ആഘോഷ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ജന്മദിനത്തിന് അമ്മയ്ക്ക് ആശംസകൾ നേരുകയാണ് താരം.

To advertise here,

തന്റെ വളർത്തു നായകൾക്കൊപ്പമിരിക്കുന്ന അമൃത സിങ്ങിന്റെ ചിത്രം പങ്കുവച്ച് സാറ ഇങ്ങനെ കുറിച്ചു.."ക്വാർട്ടർ സെഞ്ച്വറി ആയി.. പട്ടിക്കുഞ്ഞുങ്ങളുടെ അമ്മയിൽ നിന്ന് മനുഷ്യ കുഞ്ഞിന്റെ അമ്മയിലേക്ക് .. ഒരുപാട് ഇഷ്ടം അമ്മ,..."

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സാറയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. സെയ് ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഖാനും സാറയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. സെയ്‍ഫ് അലിഖാന് ആദ്യ ഭാര്യയായ അമൃത സിംഗിൽ ഉണ്ടായ മകളാണ് സാറാ അലി ഖാൻ. കേദാർനാഥ് എന്ന സിനിമയിലൂടെയാണ് സാറാ അലി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. ആത്രങ്കി റേ എന്ന ചിത്രത്തിസാണ് സാറ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Content Highlights : Sara Ali Khan Celebrates Her Birthday Wishes to Mother Amritha Singh Saif Ali Khan Kareena Kapoor