മിഴ് സിനിമാസ്വാദകരുടെ പ്രിയ താരമാണ് സന്താനം. എന്നാല്‍ ഒരു കടുവയെ കളിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് താരം. 

To advertise here,

കഴിഞ്ഞദിവസമാണ് കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഇതിന്റെ പേരാണ് പുലിവാൽ പിടിക്കുന്നത് എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.

എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ധാരാളം പേരാണ് നടന്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും തന്റെ ആരാധകര്‍ക്ക് തെറ്റായ ഉദാഹരണമാകുകയാണെന്നും ആളുകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല.

ടെലിവിഷൻ പരിപാടികളിലൂടെയാണ് കോമഡി താരമായുള്ള സന്താനത്തിന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഹാസ്യ താരമായെത്തി. കണ്ണാ ലഡ്ഡു തിന്ന ആസയാ, വല്ലവനുക്ക് പുല്ലും ആയുധം തുടങ്ങിയ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. ഇടക്കാലത്ത് ഇനി ഹാസ്യവേഷങ്ങൾ ചെയ്യില്ലെന്ന തീരുമാനവുമെടുത്തു. 

​ഗുലു ​ഗുലു, ഏജന്റ് കണ്ണായിരം എന്നിവയാണ് സന്താനത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. കിക്ക്, സെർവർ സുന്ദരം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.