ബോളിവുഡ് ചിത്രം ദേവദാസില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി സല്‍മാന്‍ ഖാനെ പരിഗണിക്കാതെ ഷാരൂഖ് ഖാനെ നായകനാക്കിയതിനെ കുറിച്ച് സംഗീത സംവിധായകന്‍ ഇസ്മായില്‍ ദര്‍ബാര്‍. സല്‍മാന്റെ എതിരാളിയായ ഷാരൂഖിനെ തിരഞ്ഞെടുത്തതിലൂടെ സഞ്ജയ് ലീല ബന്‍സാലി സല്‍മാനെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇസ്മായില്‍ വ്യക്തമാക്കി.

To advertise here,

'ദേവസദാസില്‍ ഷാരൂഖിനെ അഭിനയിപ്പിച്ചതാണ് ബന്‍സാലിയും സല്‍മാനും തമ്മിലുള്ള ബന്ധം വഷളായതെന്ന് എനിക്ക് തോന്നുന്നു. അത് വ്യക്തമാണ്. ഞാന്‍ നിങ്ങളെ രണ്ട് തവണ സഹായിക്കുകയും മൂന്നാം തവണ നിങ്ങള്‍ എന്റെ എതിരാളിയെ അഭിനയിപ്പിക്കുകയും ചെയ്താല്‍ എനിക്ക് ദേഷ്യം വരില്ലേ. അത് തന്നെയാണ് അവിടേയും സംഭവിച്ചത്. 'ഖാമോഷി' പരാജയപ്പെട്ടിട്ടും സല്‍മാന്‍ അദ്ദേഹത്തോടൊപ്പം ഖാമോഷിയിലും അതിനുശേഷവും പ്രവര്‍ത്തിച്ചു.

സല്‍മാന്റെ മുന്‍ കാമുകിയായ ഐശ്വര്യ റായ് ദേവദാസിലുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ നായകനാക്കാതിരുന്നത് എന്ന വാദത്തോടും ഇസ്മയില്‍ പ്രതികരിച്ചു. 'അവരുടെ വഴക്കുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് അതില്‍ വിഷമം തോന്നിയിരുന്നു. അവര്‍ അത്രയേറെ അടുപ്പത്തിലായിരുന്നു. അവര് വഴിക്കിടാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇതെല്ലാം പഴയ കാര്യങ്ങളാണ്. ഇതേ കുറിച്ച് സംസാരിക്കാതിരിക്കാനുള്ള ബുദ്ധി സല്‍മാന്‍ എപ്പോഴും കാണിച്ചിട്ടുണ്ട്.'-ഇസ്മായില്‍ പറയുന്നു.

ബന്‍സാലിയുമായുള്ള തന്റെ ബന്ധം വഷയാളതിനെ കുറിച്ചും ഇസ്മായില്‍ സംസാരിച്ചു. ഇനി 100 കോടി രൂപ വാഗ്ദ്ധാനം ചെയ്താലും ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കില്ല. ഹീരാമണ്ഡിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ബന്ധം വഷളായത്. ഒരു വര്‍ഷത്തോളം ആ സീരിസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. എന്നാല്‍ അത് മുഴുവനാകുന്നതിന് മുമ്പ് പിന്മാറേണ്ടി വന്നു. എനിക്ക് ജോലി ആവശ്യമുള്ളപ്പോള്‍ അദ്ദേഹം എനിക്ക് 'ഹം ദില്‍ ദേ ചുകേ സനം' നല്‍കി, അദ്ദേഹത്തിന് എന്നെ ആവശ്യമുള്ളപ്പോള്‍ എന്റെ എല്ലാ ജോലികളും ഞാന്‍ അദ്ദേഹത്തിനുവേണ്ടി ഉപേക്ഷിച്ചു. സിനിമാ വ്യവസായത്തില്‍ അദ്ദേഹം എന്റെ ഗോഡ്ഫാദര്‍ ആയിരുന്നു.'-ഇസ്മായില്‍ വ്യക്തമാക്കി.