സംയുക്ത, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബൂമറാങ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 24-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ബൈജു സന്തോഷ്, ഡൈന്‍ ഡേവിഡ്, വിവേക് വിശ്വം, അഖില്‍ കവലയൂര്‍, ഹരികുമാര്‍, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

To advertise here,

മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ്. ആര്‍. എന്നിവര്‍ ചേര്‍ന്നാണ്  നിര്‍മിച്ചിരിക്കുന്നത്.

തിരക്കഥ, സംഭാഷണം :കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം :വിഷ്ണു നാരായണന്‍, എഡിറ്റിങ് :അഖില്‍ എ.ആര്‍., ഗാനരചന :അജിത് പെരുമ്പാവൂര്‍, സംഗീതം :സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം :കെ.പി., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :സഞ്ജു ജെ., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് :ആന്റണി ഏലൂര്‍, ഷെമീം, കലാസംവിധാനം :ബോബന്‍ കിഷോര്‍, മേക്കപ്പ് :ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം :ലിജി പ്രേമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :വിവേക് വിശ്വം, ലൈന്‍ പ്രൊഡ്യൂസര്‍ :സഞ്ജയ് പാല്‍, സ്റ്റില്‍സ് :പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ :വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ :ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.