
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തിൽ സായ് പല്ലവിയുടെ സീതാദേവിയായുള്ള ലുക്കിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ചിത്രത്തിൽ നടി സുരഭി ദാസ്. അസമീസ് നടിയായ സുരഭി ചിത്രത്തിൽ ശത്രുഘ്നന്റെ പത്നിയായ ശ്രുതകീർത്തിയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ, സായ് പല്ലവിയുടെ സീത, ലാറ ദത്തയുടെ കൈകേയി തുടങ്ങിയ കഥാപാത്രങ്ങളുടെ വസ്ത്രധാരണം 'മോഡേൺ' ആണെന്നും ത്രേതായുഗത്തിലെ കഥയ്ക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരഭി തന്റെ നിലപാട് വ്യക്തമാക്കിയത്. 'എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ കഴിയില്ല,' എന്ന് സുരഭി പറഞ്ഞു.
'ആളുകൾ എപ്പോഴും എന്തെങ്കിലും കുറവുകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കും. ഞങ്ങൾ സീതയ്ക്ക് ബ്ലൗസ് ധരിപ്പിച്ചില്ലായിരുന്നുവെങ്കിലും ആളുകൾ വിമർശിക്കുമായിരുന്നു. ഇപ്പോൾ ബ്ലൗസ് ധരിപ്പിച്ചപ്പോഴും പ്രശ്‌നമാണ്. രാമായണം പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ എല്ലാവരും നമ്മളോട് യോജിക്കണമെന്ന് പ്രതീക്ഷിക്കാനാവില്ല. എല്ലാം പൂർണമാണെന്ന് ഞാൻ പറയുന്നില്ല, എങ്കിലും ദയവായി ചിത്രം തീയേറ്ററുകളിൽ വരുന്നത് വരെ കാത്തിരിക്കൂ. അപ്പോഴേ അണിയറപ്രവർത്തകർ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാകൂ,' സുരഭി വ്യക്തമാക്കി.
നേരത്തെ, ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർമാരായ റിംപിൾ, ഹർപ്രീത് നരൂള എന്നിവരും വിമർശനങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രം കണ്ടതിനുശേഷം മാത്രം അഭിപ്രായം പറയണമെന്നായിരുന്നു അവരുടെയും അഭ്യർഥന.
രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ യഷ് രാവണനെ അവതരിപ്പിക്കുന്നു. 4000 കോടി രൂപയോളം ബജറ്റിൽ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തും.
Content Highlights: Assamese actress Surabhi Das, who plays the character of Shrutakirti in Nitesh Tiwari's upcoming big-budget epic 'Ramayana', has responded to the online criticism regarding the movie's costume design. Following the release of early glimpses, netizens had trolled the modern attire of characters played by Sai Pallavi (Seetha) and Lara Dutta (Kaikeyi), claiming it lacks historical authenticity. Defending the production design team, Surabhi stated that people will always find reasons to criticize regardless of what the makers decide to show on screen. She urged audiences to remain patient and reserve their judgment until the movie officially releases in theaters to fully understand the makers' artistic vision. Produced on a massive budget of nearly ₹4,000 crore featuring Ranbir Kapoor as Lord Ram and Yash as Ravana, the first installment of this multi-part film is scheduled for a grand Diwali release.
Published: 05 Aug 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented