'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിന്റെ ഫസ്റ്റ് ലുക്ക് ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്ത്. 'ട്വന്റി വണ്‍ ഗ്രാംസ്, 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച റിനിഷ് കെ.എന്‍. ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. സംവിധായകന് ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ മേയ് എട്ടിന് നടന്ന തരംഗ് സീസണ് 3-യില്‍ വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മോഷന്‍ പോസ്റ്റര്‍ എന്നിവ പുറത്ത് വിട്ടത്. നരെയ്ന്, ബാബു ആന്റണി, ശബരീഷ് വര്‍മ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചടങ്ങില്‍ നരെയ്ന്, റംസാന്, ജീവ, ഗൗരി, ജയശ്രീ, ശബരീഷ് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വെഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന 'സാഹസ'ത്തില്‍ റംസാന്, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സാഹസ'ത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്കരന് എന്നിവരാണ്.
ഛായാഗ്രഹണം: ആല്‍ബി, സംഗീതം: ബിബിന്‍ അശോക്, എഡിറ്റര്‍: കിരണ്‍ ദാസ്, തിരക്കഥ, സംഭാഷണം: ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍, വരികള്‍: വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പാര്ഥന്, ആര്‍ട്ട്: സുനില്‍ കുമാരന്, മേക്കപ്പ്: സുധി കട്ടപ്പന, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, സംഘട്ടനം: ഫീനിക്സ് പ്രഭു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍: നിധീഷ് നമ്പ്യാര്‍, സ്റ്റില്‍സ്: ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: ശബരി.
Content Highlights: Bibin Krishna`s new film `Saahasam` releases its first look and motion poster
Published: 09 May 2025, 07:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented