'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ ( രൗദ്രം രണം രുദിരം) പുതിയ റിലീസ് തീയതികൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. 

To advertise here,

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്താൽ വരുന്ന മാർച്ച് 18ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. 

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്.

 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. 

Content Highlights : RRR New release date announced Rajamouli Ram Charan Junior NTR