സിനിമയില്‍ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്നു റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താന്‍ തിരികെ വരുമെന്നും അടുത്ത സിനിമയുടെ തിരക്കഥാകൃത്തുക്കള്‍ ബോബിയും സഞ്ജയും ആയിരിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. 

To advertise here,

ഈ പോസ്റ്റിന് നന്ദി. എന്നെയും എന്റെ സിനിമകളെയും 17 വര്‍ഷമായി പിന്തുണയ്ക്കുന്നതിന് നന്ദി. വിജയങ്ങളും പരാജയങ്ങളും ഈ ഗെയിമിന്റെ ഭാഗമാണ്. വിജയത്തെ ആഘോഷിക്കുന്നതുപോലെ  പരാജയത്തെ അംഗീകരിക്കുന്നതും നല്ലതാണ്. ഞാന്‍ തിരികെ വരും. അടുത്ത സിനിമ മാര്‍ച്ചില്‍ ആരംഭിക്കും. ബോബി, സഞ്ജയ്, ഹൂസൈന്‍ ദലാല്‍ എന്നിവരാണ് കഥാകൃത്തുക്കള്‍. സിദ്ധാര്‍ഥ് റോയ് കപൂറാണ് നിര്‍മാണം.

നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. നവംബര്‍ 4-നാണ് ചിത്രം റിലീസ് ചെയ്തത്.