
യഷിനെ നായകനാക്കി സംവിധാനം ചെയ്ത 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്‌സ്' റിലീസായതിന് പിന്നാലെ ഗീതു മോഹൻദാസിനോട് ചോദ്യങ്ങളുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. കർമ യാഥാർഥ്യമാണെന്ന് പറഞ്ഞ രൂപേഷ്, മുമ്പ് വിമർശിക്കപ്പെട്ട മമ്മൂട്ടിയുടെ 'കസബ' ചിത്രത്തിലെ രംഗം ഇപ്പോഴും 'ടോക്‌സിക്' ആയി തോന്നുന്നുണ്ടോയെന്നും ചോദിച്ചു. 'കസബ'യിലെ സീൻ പങ്കുവെച്ചാണ് ചോദ്യം.
'ഡിയർ ഗീതു മോഹൻദാസ്, ഈ സീൻ നിങ്ങൾക്കിപ്പോൾ ടോക്‌സിക് ആയി തോന്നുന്നുണ്ടോ? അതോ 'ടോക്‌സിക്' ആണോ യഥാർഥ 'ടോക്‌സിക്'. മമ്മൂട്ടി ഇക്കാ, ഈ കുട്ടികൾ ആരും നിങ്ങളുടെ 1981 മുതൽ 2016 വരെയുള്ള പടങ്ങൾ കണ്ടിട്ടില്ല, അതാ. കർമ യാഥാർഥ്യമാണ്. ഞങ്ങളെല്ലാം നിങ്ങളെ ഇഷ്ടപ്പെടുന്നു മമ്മൂക്കാ.' എന്നായിരുന്നു രൂപേഷിന്റെ കുറിപ്പ്.
പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യു.സി.സി. എന്നീ ഹാഷ്ടാഗുകളും രൂപേഷ് പങ്കുവെച്ചിട്ടുണ്ട്. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായ 'കസബ'യിലെ സീൻ ആണ് രൂപേഷ് കുറിപ്പിനൊപ്പം പങ്കുവെച്ചത്.
മമ്മൂട്ടിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത 'കസബ'യ്‌ക്കെതിരെ പാർവതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സ്ത്രീവിരുദ്ധമായ ചില രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്നായിരുന്നു പാർവതിയുടെ വിമർശനം.
22-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിലാണ് പാർവതി 'കസബ'യുടെ പേരെടുത്തു പറയാതെ ചിത്രത്തിനും നായകൻ മമ്മൂട്ടിക്കുമെതിരെ ആഞ്ഞടിച്ചത്. ചിത്രത്തിന്റെ പേര് പറയാൻ മടിച്ച പാർവതിയെ ഗീതു മോഹൻദാസായിരുന്നു അന്ന് വേദിയിൽ പ്രോത്സാഹിപ്പിച്ചത്.
Content Highlights: Actor-director Rupesh Peethambaran launched a strong attack on filmmaker Geetu Mohandas following the release of her movie 'Toxic'. Sharing the infamous scene from Mammootty’s film 'Kasaba', Rupesh publicly questioned whether Geetu still finds that scene toxic compared to her own film. He wrote a note stating that "Karma is real" and claimed that the younger generation has not watched Mammootty's extensive career work from 1981 to 2016. Rupesh also explicitly tagged Parvathy Thiruvothu, Rima Kallingal, and WCC in his controversial social media post. The issue traces back to the 22nd IFFK Open Forum where Parvathy criticized misogynistic scenes in 'Kasaba', strongly backed on stage by Geetu Mohandas.
Published: 27 Aug 2026, 02:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented