ലോസ് ആഞ്ജലീസ്: അമേരിക്കൻ പോൺ സിനിമാ താരം റോൺ ജെറെമിക്കെതിരേ ലെെം​ഗികാരോപണ മുന്നയിച്ച് മൂന്ന് യുവതികൾ.മൂന്നു യുവതികളെ ജെറെമി ബലാത്സംഗം ചെയ്തുവെന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നാല് പേരും വ്യത്യസ്ത പരാതികളാണ് നൽകിയിരിക്കുന്നതെന്ന് ലോസ് ആഞ്ജലീസ് പറയുന്നു.  2017 -2019 കാലഘട്ടത്തിലാണ് ബലാത്സം​ഗം നടന്നത്.  ഇദ്ദേഹത്തിനെതിരേ നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ  ജെറെമിയെ കുറച്ച് കാലങ്ങളായി പങ്കെടുപ്പിച്ചിരുന്നില്ല.

To advertise here,

തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണ് അദ്ദേഹം നിരപരാധിയാണെന്നും അഭിഭാഷകൻ പറയുന്നു. " ജെറെമി ഒരു പോൺ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു ബലാത്സം​ഗ വീരനല്ല.  40 വർഷത്തോളം അദ്ദേ​ഹം പോൺ സിനിമയിൽ  അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. അവരിൽ പലരും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്- അഭിഭാഷകൻ കൂട്ടിച്ചേർത്തു.

റൊണാൾഡ്‌ ജെറെമി ഹയാട്ട് എന്നാണ് ജെറെമിയുടെ യഥാർത്ഥനാമം. അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയത്ത് എത്തി. പിന്നീട് പോൺ സിനിമകൾ വേഷമിട്ടു തുടങ്ങി. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പോൺ താരങ്ങളിൽ ഒരാളായ ജെറെമിക്ക് ചുരുങ്ങിയത് ആറു മില്യൺ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്. 

Content Highlights: Ron Jeremy porn cinema actor charged with rape and sexual assault by three women