ലോസ് ആഞ്ജലിസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറെയും (78) ഭാര്യ മിഷേലിനെയും (68) ലോസ് ആഞ്ജലിസിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ‘വെൻ ഹാരി മെറ്റ് സാലി’, ‘പ്രിൻസസ് ബ്രൈഡ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് റെയ്‌നർ.

To advertise here,

ഇരുവരുടെയും മൃതദേഹങ്ങളിൽ കുത്തേറ്റപാടുകളുണ്ടെന്ന് കുടുംബവുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ‘സിഎൻഎൻ’ റിപ്പോർട്ടുചെയ്തു. ഇവരുടെ മകനും തിരക്കഥാകൃത്തുമായ നിക് റെയ്നറെ (32) അറസ്റ്റുചെയ്തതായി ലോസ് ആഞ്ജലിസ് പോലീസ് മേധാവി ജിം മക്ഡൊണെൽ അറിയിച്ചു.

നടൻ, നിർമാതാവ്, എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് റോബ് റെയ്‌നർ. 1970-കളിൽ പുറത്തിറങ്ങിയ ‘ഓൾ ഇൻ ദ ഫാമിലി’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടിയത്. പിന്നീട് സംവിധാനത്തിലേക്കു മാറി. 1984-ൽ പുറത്തിറങ്ങിയ ‘ദിസ് ഇസ് സ്പൈനൽ ടാപ്പ്’ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.