
അഷറഫ് ഗുരുക്കള്‍, 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന സിനിമയുടെ പോസ്റ്ററില്‍ നടി റിമ കല്ലിങ്കല്‍
റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തില്‍ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ കൈയടി നേടുന്നുണ്ട്.
ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അഷറഫ് ഗുരുക്കൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകൾ നേടുകയാണ്.
“തിയേറ്റര്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്നു. ഇതിന്റെ റിവ്യൂസ് ഗംഭീരം തന്നെ. സജിന്‍ ബാബുവിന്റെ സിനിമ നാം പ്രേഷകര്‍ പക്കാ ഓഫ് ബീറ്റ് എന്ന് കരുതുന്നിടത്ത് തെറ്റി. കഴിഞ്ഞ ദിവസം ആണ് സിനിമകണ്ടത്. പ്രിവ്യു ഷോ കാണാന്‍ കഴിഞ്ഞില്ല. റിമാ കല്ലിങ്ങല്‍, നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല റിമ എന്ന ആര്‍ട്ടിസ്റ്റ് ഇത്ര ഗംഭീരമായി പെര്‍ഫോമന്‍സ് ചെയ്യും എന്ന്. പക്ഷെ അവര്‍ക്ക് അത്തരം വേഷങ്ങള്‍ കിട്ടാത്തതുകൊണ്ടായിരിക്കാം നമ്മള്‍ അങ്ങനെ കരുതുന്നത്. അവിടെയാണ് സജിന്‍ ബാബുവിന്റെ മിടുക്ക്.
തിയേറ്ററില്‍ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തതിലും കഥയുടെ കെട്ടുറപ്പും ആണ് എന്ന് തോന്നുന്നു ഈ സിനിമയെ ഇത്രയും അംഗീകാരങ്ങള്‍ തേടി എത്തിയതും. ഈ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ ചെന്നപ്പോള്‍ സജിന്‍ ബാബു കഥ പറഞ്ഞു. റിമ കയറേണ്ടുന്ന തെങ്ങും കലാ സംവിധായകന്‍ സജി ജോസഫ് കാണിച്ചു തന്നു.
നാളുകളായിട്ട് ആ തെങ്ങ് കയറ്റക്കാര്‍ കയറിയിട്ടില്ല എന്നറിയാം തെങ്ങിന്റെ മുകളിലേക്കു നോക്കിയാല്‍, അത്രയ്ക്ക് ഉയരവും ഒരു വളവുമുണ്ട്. റിമയോട് ഞാന്‍ പറഞ്ഞു, റിമ എങ്ങനെ? മാഷ് ഓക്കേ പറഞ്ഞാല്‍ ശ്രമിക്കാം എന്ന് റിമയും. കയറുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ ആദ്യം വിവരിച്ചു. കുറെ മുകളില്‍ എത്തുമ്പോള്‍ തെങ്ങ് ആടും അപ്പോള്‍ ഒമിറ്റിങ് ടെന്‍ഡന്‍സി ഉണ്ടാകും താഴോട്ടു നോക്കുമ്പോള്‍ തല കറങ്ങും. ഒരു കാരണവശാലും റിമ ആ തെങ്ങില്‍ നിന്നും വീഴില്ല അത് ഞാന്‍ ഉറപ്പ് തരാം!
ആദ്യം എന്റെ ഫൈറ്റര്‍ കയറി ഒന്ന് കാണിച്ചു തരും. സത്യത്തില്‍ ആ മുഖത്ത് നല്ല ഭയം എനിക്ക് കാണാമായിരുന്നു. അതിലും നല്ല ഭയം ഉള്ളില്‍ ഒതുക്കിയാണ് ഞാനും നില്‍കുന്നത്. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറില്‍ അധികം ആ തെങ്ങില്‍ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് ആ സീന്‍ ചെയ്തു തീര്‍ത്തത്. താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നു. എന്റെ നഷ്ടം ആണ് തിയേറ്റര്‍! സജിന്‍ പറഞ്ഞു, ഇതില്‍ ഒരു വേഷം ചെയ്യണം എന്ന്. പക്ഷെ എനിക്ക് മറ്റൊരു ലൊക്കേഷനില്‍ എത്തേണ്ടതുകൊണ്ട് ആ വേഷം എനിക്ക് നഷ്ട്ടമായി”, അഷറഫ് ഗുരുക്കളുടെ വാക്കുകൾ.
റിമ കല്ലിങ്കല്‍, ഡെയ്ന്‍ ഡേവിസ്, സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ,ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി എന്നിവരാണ് അഭിനേതാക്കള്‍. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വിധത്തിലാണ് അഭിനയം കാഴ്ചവെച്ചിട്ടുള്ളത്. സജി ജോസഫിന്റെ കലാസംവിധാനവും സയീദ് അബ്ബാസിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
ശ്യാമപ്രകാശിന്റെ ക്യാമറയും മികച്ചതാണ്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിര്‍മാതാവ്.
എം.എസ്., എഡിറ്റിംഗ്: അപ്പു ഭട്ടതിരി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത് വിദ്യാസാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോര്‍, മേക്കപ്പ്- സേതു ശിവദാനന്ദന്‍ & ആഷ് അഷ്റഫ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷന്‍- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റര്‍- അരുണ്‍ സോള്‍, കളറിസ്റ്റ്- ശ്രീധര്‍ വി., ടൈറ്റില്‍ ഡിസൈന്‍- ഷിബിന്‍ കെ.കെ., വിഎഫ്എക്‌സ്- 3 ഡോര്‍സ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റീല്‍സ്- ജിതേഷ് കടക്കല്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Content Highlights: Action director Ashraf Gurukkal reveals Rima Kallingal`s challenging coconut tree climbing stunt for `Theatre: The Myth of Reality`. Read about her dedication and the film`s impact.
Published: 24 Oct 2025, 03:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented