
ചിത്രത്തിന്റെ പോസ്റ്റര്‍, സര്പ്പക്കാവിലേക്കെത്തിയ സര്‍പ്പം
റിമ കല്ലിങ്കല്ലിനെ പ്രധാനകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബര്‍ 16-ന് തിയേറ്ററുകളിലേക്ക് എത്തും. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദര്‍ശനത്തിന് ശേഷം തീയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ ചില ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍ സംവിധായകന്‍. സിനിമയുടെ ചിത്രീകരണ വേളയില്‍ ലൊക്കേഷനായ സര്‍പ്പക്കാവിലേക്ക് എത്തിയ യഥാര്‍ഥ സര്‍പ്പത്തിന്റെ വീഡിയോയാണ് സംവിധായകന്‍ പുറത്തു വിട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍, ആചാരങ്ങള്‍, മിത്ത് എന്നിവയുമായൊക്കെയായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചിത്രത്തില്‍ സര്‍പ്പക്കാവും ഒരു പ്രധാന ലൊക്കേഷനാണ്. അതിനായി സംവിധായകന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഡയറക്ടര്‍ നിര്‍മിച്ച താത്കാലിക സര്‍പ്പക്കാവിലേക്കാണ് സര്‍പ്പം വന്നത്. അത്ഭുതകരമായ സംഭവമായാണ് പലരും ഇതിനെപ്പറ്റി സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ 'പുള്ളുവന്‍പാട്ട്' അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികള്‍ എഴുതിയത് മോഹനന്‍ പുള്ളുവനാണ്. പാര്‍വതി ദേവി, ശബരിനാഥ്, രാമചന്ദ്രന്‍, നാരായണന്‍ എന്നിവരാണ് ആലപിച്ചത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിര്‍മാതാവ്. റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേളകളില്‍ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു.
റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍.ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം: ശ്യാമപ്രകാശ് എം.എസ്., എഡിറ്റിങ്: അപ്പു ഭട്ടതിരി, സംഗീതം: സയീദ് അബ്ബാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അജിത് വിദ്യാസാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുബാഷ് എസ്. ഉണ്ണി, കലാസംവിധാനം: സജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സംഗീത് ചിക്കു, വസ്ത്രലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: സേതു ശിവദാനന്ദന്‍, ആഷ് അഷ്റഫ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്, ക്രീയേറ്റീവ് കോണ്ട്രിബ്യൂഷന്‍: ശൈസ്ഥ ബാനു, കാസ്റ്റിങ് ഡയറക്റ്റര്‍: അരുണ്‍ സോള്‍.
Content Highlights: Pulluvan Paattu` from Sajin Baabu`s `Theatre: The Myth of Reality`, starring Rima Kallingal, is released. The film features a real serpent`s visit to a `Sarpakavu` set
Published: 14 Oct 2025, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented