ഹഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 16 വർഷത്തെ  ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി പണിക്കർ സംവിധായകൻ്റെ കുപ്പായം അണിയുന്നത്. 

To advertise here,

ഫഹദിൻ്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻ്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. രഞ്ജി പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ടെെറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. 

അനൗൺസ്മെന്റ് വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗുഡ്‍വിൽ എൻ്റർടെയ്ൻമെൻറ്സിൻ്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്.

2005-ൽ പുറത്തിറങ്ങിയ ഭരത് ചന്ദ്രൻ ഐപിഎസ് ആണ് രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം. പിന്നാലെ 2008-ൽ മമ്മൂട്ടിയെ നായകനാക്കി 'രൗദ്രം' സംവിധാനം ചെയ്തു. രണ്ട് ചിത്രങ്ങളുടേയും തിരക്കഥ ഒരുക്കിയതും രഞ്ജി പണിക്കർ തന്നെയാണ്.