‘തോന്നിയ സ്റ്റെപ്പുകളിലെ തോന്നിയ അഭ്യാസം’; വി.പി. ഖാലിദ് അങ്ങനെ കൊച്ചിൻ നാ​ഗേഷ് ആയി


സിറാജ് കാസിം

16 വയസ്സുള്ള സമയത്ത് ഒരു നാടക മത്സരത്തിൽ അവസരം കിട്ടിയതാണ് ഖാലിദിന്റെ ജാതകം തിരുത്തിക്കുറിച്ചത്.

വി.പി. ഖാലിദ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്| മാതൃഭൂമി ന്യൂസ്

‘എന്റെ മക്കളെല്ലാം സിനിമക്കാരാണ്. എന്നു കരുതി മക്കളോട്‌ ഞാൻ അവസരമൊന്നും ചോദിക്കാറില്ല. അവരുടെ സെറ്റിൽ അഭിനയിക്കാൻ ചെന്നാൽ ആ സമയത്ത് ഞാൻ അവരുടെ ബാപ്പയല്ല. അവർക്ക് അവരുടെ പണി, എനിക്ക് എന്റെ പണി. പക്ഷേ, ഒരു കാര്യം ഈ ബാപ്പയ്ക്ക് ഉറപ്പിച്ചു പറയാട്ടോ, കൊച്ചിയിൽ ഇത്രയും സിനിമക്കാരുള്ള വീട് വേറെയുണ്ടോ?’ - ഖാലിദ് ചോദിക്കാറുള്ളത് വലിയ സന്തോഷത്തോടെയായിരുന്നു. സൈക്കിൾ യജ്ഞം മുതൽ നാടകവും സിനിമയും സീരിയലും വരെയായി വിശാലമായ കലാ ജീവിതത്തിൽ ഖാലിദ് പലപ്പോഴും പ്രേക്ഷകർക്കു സമ്മാനിച്ചതും അതു തന്നെയായിരുന്നു, നിലയ്ക്കാത്ത ചിരി.

16 വയസ്സുള്ള സമയത്ത് ഒരു നാടക മത്സരത്തിൽ അവസരം കിട്ടിയതാണ് ഖാലിദിന്റെ ജാതകം തിരുത്തിക്കുറിച്ചത്. ആ നാടകത്തിൽ പകരക്കാരനായിട്ടാണ് ഖാലിദ് എത്തിയത്. കോമഡി വേഷത്തിൽ തകർത്തഭിനയിച്ച ഖാലിദിനു മികച്ച കൊമേഡിയനുള്ള അവാർഡും കിട്ടി. തോപ്പിൽ ഭാസിയും കെ.പി. ഉമ്മറും ഒക്കെയായുള്ള സൗഹൃദത്തിലൂടെ ഖാലിദ് നാടക ലോകത്ത് തന്റേതായ ഒരിടം സൃഷ്ടിച്ചു.

ഫോർട്ട്‌കൊച്ചി വെളി ഗ്രൗണ്ടിൽ സൈക്കിൾ യജ്ഞം നടക്കുമ്പോൾ ആളുകളെ രസിപ്പിക്കാൻ ഖാലിദ് കണ്ടു പിടിച്ചത് ഡാൻസായിരുന്നു. വീടിന്റെ അടുത്തുള്ള ആംഗ്ലോ ഇന്ത്യൻ കുടുംബം പണ്ടെങ്ങോ ചെയ്ത റോക്ക് ആൻഡ് റോൾ ഡാൻസ് തന്റേതായ ശൈലിയിൽ ഖാലിദ് ആടിത്തിമർത്തു. ഖാലിദിന്റെ ഭാഷയിൽ പറഞ്ഞാൽ ‘തോന്നിയ സ്റ്റെപ്പുകളിലെ തോന്നിയ അഭ്യാസം’ ആയിരുന്നെങ്കിലും ഡാൻസ് ഹിറ്റായതോടെ പുതിയൊരു പേരും വീണു കിട്ടി, കൊച്ചിൻ നാഗേഷ്.

ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയുടെ മുന്നിൽ എല്ലാ ദിവസവും രാവിലെ ഷൂട്ടിങ് കാണാൻ ചെന്നു നിന്നിരുന്ന ഖാലിദിനു മുന്നിൽ സിനിമയിലേക്കുള്ള വാതിൽ തുറന്നത് തോപ്പിൽ ഭാസിയായിരുന്നു.

ഒരു ദിവസം തോപ്പിൽ ഭാസി കാറിൽ സ്റ്റുഡിയോയിലേക്കു വരുമ്പോൾ പുറത്തു നിൽക്കുകയായിരുന്ന ഖാലിദിനെ കണ്ടു. നേരത്തേ നാടകങ്ങളിൽ അഭിനയിച്ച പരിചയത്തിൽ തോപ്പിൽ ഭാസി ഖാലിദിനെ കാറിൽ കയറ്റി അകത്തേക്കു കൊണ്ടുപോയി; ഏണിപ്പടികൾ എന്ന സിനിമയിലേക്ക്. പിന്നെ ചെറിയ ചെറിയ വേഷങ്ങളിലൂടെ അമ്പതോളം സിനിമകളുടെ ഭാഗമായി. സീരിയൽ രംഗത്തേക്കു വന്നപ്പോഴും സ്വതഃസിദ്ധമായ അഭിനയവും ചിരിയും ഏറെ മികച്ചതായി തന്നെയാണ് തുടർന്നത്. മറിമായം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

മക്കളായ ഷൈജുവും ജിംഷിയും റഹ്മാനുമൊക്കെ സിനിമക്കരായപ്പോഴും കലയുടെ ജീവിത വഴികളിൽ സ്വന്തം പ്രയത്നത്തിലായിരുന്നു ഖാലിദിന്റെ സഞ്ചാരം.

ഖാലിദ് പോയതിന്റെ ഞെട്ടലിൽ ഷൂട്ടിങ് ലൊക്കേഷൻ

വൈക്കം: സിനിമ സീരിയൽ നാടകനടൻ വി.പി. ഖാലിദി(70)ന്റെ വിയോഗത്തിൽ ഞെട്ടി വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്തെ ഷൂട്ടിങ്‌ ലൊക്കേഷൻ. വെള്ളിയാഴ്ച രാവിലത്തെ ഭക്ഷണത്തിനുശേഷം ലൊക്കേഷനിലെ തന്നെ ശൗചാലയത്തിലേക്ക് പോയതായിരുന്നു ഖാലിദ്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല.

തുടർന്ന് പ്രൊഡക്ഷനിലെ ആളുകൾ ചെന്നപ്പോഴാണ് ശൗചാലയത്തിൽ വീണ് കിടക്കുന്നതായി കണ്ടത്. ഉടനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നടന്മാരായ ടോവിനോ തോമസ്, ശ്രീജിത്ത് രവി, ശ്രീകുമാർ, സംവിധായകൻ ജൂഡ് ആന്റണി തുടങ്ങിയവരും ലൊക്കേഷനിലുണ്ടായിരുന്നു.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന, കുഞ്ചാക്കോബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് മറവൻതുരുത്തിൽ നടക്കുന്നത്. കഴിഞ്ഞദിവസമാണ് ഖാലിദ് മറവൻതുരുത്തിലെ ഷൂട്ടിങ്‌ ലൊക്കേഷനിൽ എത്തിയത്. പ്രത്യേകം സെറ്റിട്ടിരിക്കുന്ന ലൊക്കേഷനിൽ ദിവസങ്ങൾക്ക് മുമ്പാണ് ഷൂട്ടിങ്‌ ആരംഭിച്ചത്. ഖാലിദിന്റെ മരണത്തെത്തുടർന്ന് ഷൂട്ടിങ്‌ നിർത്തിവെച്ചു.

Content Highlights: VP Khalid Passed Away, remembering late actor VP Khalid, VP Khalid and Family

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented