'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി' തീയേറ്റര്‍ റിലീസിന് ഒരുങ്ങി. എസ്.എം.ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഇതേ പേരില്‍ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിന്റെ പേരില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണി എസ് ദിവാകര്‍, നിസാമുദ്ദീന്‍ നാസര്‍ എന്നിവരുടേതാണ്. ചിത്രത്തില്‍ മുന്‍നിര അഭിനേതാക്കളായി ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, രഞ്ജന്‍ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകര്‍, ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി.ഉണ്ണികൃഷ്ണന്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുല്‍രാജ് തോട്ടത്തില്‍, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മുനീര്‍ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സജിഷ് ഫ്രാന്‍സിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ജോസ്വിന്‍ ജോണ്‍സന്‍, ആര്യന്‍ ഉണ്ണി, ഇബ്‌നു, വിനീത, ദിയകൃഷ്ണ, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, ആര്‍ട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കന്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷന്‍ മാനേജര്‍: ജെയ്‌സണ്‍ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വര്‍ക്ക്‌സ്റ്റേഷന്‍ കൊച്ചി, വി.എഫ്.എക്‌സ്: ബെര്‍ലിന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശങ്കര്‍, കളറിസ്റ്റ്: ഓപ്പോയ്, പി.ആര്‍.ഒ: ഹരീഷ് എ.വി, മാര്‍ക്കറ്റിംങ് & പ്രമോഷന്‍സ്: ബി.സി ക്രിയേറ്റീവ്‌സ്, സ്റ്റില്‍സ്: അംബരീഷ്. ആര്‍, ഡിസൈന്‍: അതുല്‍ കോള്‍ഡ് ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ജൂലായ് മാസത്തില്‍ തീയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Content Highlights: rani movie biju sopanam shivani menon Nizamudeen Nazar
Published: 15 Jun 2023, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented