കോഴിക്കോട്: 'രണ്ടാമൂഴം' നോവല്‍ സിനിമയായി കാണണമെന്ന എം.ടി.യുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു. പാന്‍ ഇന്ത്യന്‍ സിനിമയായി രണ്ടാമൂഴം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്.
രണ്ടാമൂഴം ചെയ്യാനായി ഇന്ത്യയിലെ ഒട്ടേറെ മുന്‍നിര സംവിധായകരുമായി എം.ടി. ചര്‍ച്ച നടത്തിയിരുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സിനിമ ഒരുക്കാന്‍ കഴിവുള്ള സംവിധായകനെ എം.ടി.തന്നെ കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിന് അസുഖമായതും പിന്നീട് മരിച്ചതും.
എന്നാല്‍, ഇപ്പോള്‍ ആ സംവിധായകനെ മണിരത്നമാണ് നിര്‍ദേശിച്ചത് എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് എം.ടി.യുടെ മകള്‍ അശ്വതി വി. നായര്‍ പറഞ്ഞു. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയായി ഇറക്കാനുള്ള ഒരുക്കങ്ങള്‍ പ്രാഥമികഘട്ടത്തിലാണ്.
സിനിമയുമായി ബന്ധപ്പെട്ട് ഓരോ സീനും എങ്ങനെയായിരിക്കണം, കഥാപാത്രങ്ങളുടെ പെരുമാറ്റ രീതി, വേഷവിധാനങ്ങള്‍ എന്നിവയെല്ലാം എം.ടി. വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് സംവിധായകന് തിരക്കഥ നല്‍കിയിട്ടുള്ളത്.
രണ്ടാമൂഴം ചെയ്യണമെന്ന ആഗ്രഹത്തില്‍ മണിരത്നം കഥ വായിച്ചിരുന്നു. എന്നാല്‍, വലിയ കാന്‍വാസില്‍ ചിത്രം ചെയ്യാന്‍ സമയം വേണ്ടിവരുമെന്നതിനാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. അഞ്ച് മണിക്കൂറോളം ദൈര്‍ഘ്യമുള്ള രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. നേരത്തേതന്നെ തയ്യാറാക്കിവെച്ചിട്ടുണ്ട്.
Content Highlights: randamoozham movie updates
Published: 30 Dec 2024, 07:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented