വിഎഫ്എക്സ് നിലവാരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് പുരാണ ചിത്രം 'രാമായണ'ത്തിലെ രംഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ രാക്ഷസനിഗ്രഹം നടത്തുന്ന 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി അടുത്തിടെ സംഘടിപ്പിച്ച പ്രത്യേക അന്താരാഷ്ട്ര പരിപാടിയിലോ ആരാധകർക്കായുള്ള സ്ക്രീനിങ്ങിലോ കാണിച്ച ദൃശ്യങ്ങളാണ് ചോർന്നതെന്നാണ് പ്രചാരണം. പുറത്തുവന്ന ദൃശ്യങ്ങളിൽ, രൺബീർ കപൂർ വില്ലും അമ്പുമെടുത്ത് വലിയ രാക്ഷസനുമായി പോരാടുന്നതും അത് വലിയൊരു സ്ഫോടനത്തിൽ കലാശിക്കുന്നതുമാണുള്ളത്.
അതേസമയം, സിനിമയിലെ യഥാർഥ ദൃശ്യങ്ങളാണോ പുറത്തുവന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ദൃശ്യങ്ങൾ വ്യക്തതയില്ലാത്തതാണെന്നും ഇത് നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ ആകാമെന്നും നിരവധി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഎഫ്എക്സ് നിലവാരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
നമിത് മൽഹോത്ര നിർമിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിൽ രൺബീർ കപൂർ ആണ് രാമന്റെ വേഷത്തിൽ എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിൽ പുരാതന ഇന്ത്യയെ അഭൂതപൂർവ്വമായ സ്കെയിലിൽ പുനരാവിഷ്കരിക്കുമ്പോൾ, ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.
Content Highlights: Reports suggest that an 11-second crucial action sequence from Nitesh Tiwari's upcoming high-budget mythological film 'Ramayana' has been leaked online. The viral footage showcases Bollywood actor Ranbir Kapoor, portraying Lord Rama, engaged in a fierce battle against a demon using a bow and arrow. Speculations arise that the clip was recorded during a recent international promotional event or a private screening held exclusively for fans. Fans and netizens have cast doubts on the authenticity of the video, with many suspecting it could be a deepfake created using Artificial Intelligence tools. The leaked footage has triggered intense debates on social media platforms, drawing massive flak and criticism regarding the visual effects (VFX) quality of the film.
Published: 02 Jul 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented