
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: പാർട്ട് 1'-ന്റെ ഇന്ത്യയിലെ വിതരണവകാശം സ്വന്തമാക്കി കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്. 259 കോടി രൂപയുടേതാണ് ഡീൽ എന്നാണ് റിപ്പോർട്ട്. വിതരണവകാശം സംബന്ധിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ നമിത് മൽഹോത്രയുടെ ഡിഎൻജിഎയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ധർമ പ്രൊഡക്ഷൻസുമായി കരാറിലെത്തി.
ചിത്രത്തിന്റെ എഡിറ്റ് ചെയ്ത 30 മിനിറ്റ് ദൈർഘ്യമുള്ള ഫൂട്ടേജ് നമിത് മൽഹോത്ര വിതരണക്കാർക്കുവേണ്ടി പ്രത്യേകം പ്രദർശിപ്പിച്ചിരുന്നു. ധർമ പ്രൊഡക്ഷൻസുമായുള്ള ചർച്ചയിൽ 500 കോടി രൂപയായിരുന്നു നിർമാതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ, 259 കോടിയിൽ ഇരുപക്ഷവും കൈകൊടുത്ത് ഉറപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയിലെ ചിത്രത്തിന്റെ ഏക വിതരണക്കാരായി ധർമ പ്രൊഡക്ഷൻസ് മാറി.
എസ്.എസ്. രാജമൗലിയുടെ ബാഹുബലി, എസ്. ഷങ്കറിന്റെ 2.0, കൊരട്ടാല ശിവയുടെ ദേവര: പാർട്ട് 1 തുടങ്ങിയ ചിത്രങ്ങളുടെയും ഇന്ത്യയിലെ വിതരണവകാശം ധർമ പ്രൊഡക്ഷൻസിനായിരുന്നു. പൃഥ്വിരാജ് നായകനാവുന്ന 'ഒടിയൻ: ദ ഏജ് ഓഫ് ഇല്യൂഷൻ' എന്ന ചിത്രത്തിലൂടെ ധർമ പ്രൊഡക്ഷൻസ് മലയാളത്തിലും നിർമാണത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സഹനിർമാതാവാണ്.
രണ്ട് ഭാഗങ്ങളായി എത്തുന്ന 'രാമായണ'യിൽ രൺബീർ കപൂർ രാമനായെത്തും. സായ് പല്ലവിയാണ് സീത. രാവണനായി യഷ് വേഷമിടും.
എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതം. ആദ്യഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായതായാണ് വിവരം. പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാംഭാഗത്തിനായുള്ള പ്രീ- പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചു.
Content Highlights: Karan Johar's Dharma Productions has officially acquired the Indian distribution rights for Nitesh Tiwari's upcoming magnum opus 'Ramayana: Part 1'. The massive theatrical deal was locked at a whopping ₹259 crores after the producers initially demanded ₹500 crores for the rights. Producers Namit Malhotra and Yash finalized the contract with Dharma Productions after showcasing an exclusive 30-minute edited footage of the film. The highly anticipated mythological drama stars Ranbir Kapoor as Lord Ram, Sai Pallavi as Sita, and Kannada superstar Yash as Ravan. While the first part of the film has completed its shooting and is currently in the post-production stage, pre-production for the second part has already commenced
Published: 07 Jul 2026, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented