രണബാലിയുടെ ഭാര്യയാണ് ജയമ്മ എന്നാണ് പുറത്തുവന്ന എന്തയ്യാ സാമി എന്ന തെലുങ്ക് ഗാനം സൂചിപ്പിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് ഫെബ്രുവരി 26-നാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. നവദമ്പതികൾക്ക് സർപ്രൈസ് നൽകിക്കൊണ്ട് ഇരുവരും അഭിനയിച്ച ഏറ്റവും പുതിയ ചിത്രം 'രണബാലി'യുടെ പുതിയ പോസ്റ്ററും ആദ്യഗാനവും പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
ഫെബ്രുവരി 28-ന് ഒരു സ്‌പെഷ്യൽ സർപ്രൈസ് ഉണ്ടെന്നും നിങ്ങൾ അവരെ ഒന്നുകൂടി ഇഷ്ടപ്പെടുമെന്നും പറഞ്ഞുകൊണ്ട് ഒരു പോസ്റ്റർ കഴിഞ്ഞ ദിവസം 'രണബാലി'യുടെ സോഷ്യൽമീഡിയാ പേജിലൂടെ പുറത്തുവന്നിരുന്നു. ചിത്രം സെപ്തംബർ 11 നാണ് റിലീസ് ചെയ്യുക എന്നും ഈ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ഞങ്ങളുടെ രണബാലിയും ജയമ്മയും എന്നെന്നും ഒരുമിച്ച് എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിലെ വിജയ്‌യുടെയും രശ്മികയുടെയും ക്യാരക്ടർ പോസ്റ്റർ ശനിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. രണബാലിയുടെ ഭാര്യയാണ് ജയമ്മ എന്നാണ് പുറത്തുവന്ന എന്തയ്യാ സാമി എന്ന തെലുങ്ക് ഗാനം സൂചിപ്പിക്കുന്നത്.
അവരുടെ സ്‌നേഹം സ്‌പെഷ്യൽ സർപ്രൈസ് നൽകിക്കൊണ്ട് ആഘോഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും കഥാപാത്രങ്ങൾ ഒരുമിച്ചിരിക്കുന്ന ചിത്രവും അതോടൊപ്പം പാട്ടിന്റെ ലിങ്കും സോഷ്യൽമീഡിയയിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഇത് വിജയ്‌യും രശ്മികയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ഞങ്ങൾ.. രണബാലിയും ജയമ്മയും. ഞങ്ങൾക്കിത് സ്‌നേഹപൂർണമായ സർപ്രൈസ് ആണ്. ഇപ്പോൾ നിങ്ങൾക്കും.. എന്ന് പറഞ്ഞുകൊണ്ടാണ് രശ്മികാ മന്ദാന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ശ്വേതാ മോഹനും അജയ്‌ഗോഗവാലെയുമാണ് പാട്ട് ആലപിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയുന്ന രണബാലി എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും നേരത്തെ പുറത്തുവിട്ടിരുന്നു. രാഹുൽ സങ്ക്രിത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിലെ യഥാർഥ ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന ചിത്രമാണിത്.
'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. പാൻ ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. നവീൻ യേർനേനി, വൈ രവിശങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Published: 28 Feb 2026, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented