ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

രൺബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രാമായണ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയ്ലർ ആഗോളതലത്തിൽ പുറത്തിറങ്ങിയത്.
നേരത്തെ ജൂലൈ 24-ന് ട്രെയ്ലർ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, റിലീസ് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റുമായി കൈകോർത്ത് ആഗോളതലത്തിൽ വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രെയ്ലർ റിലീസ് നീട്ടിയതെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ നടന്ന 'രാമായണം: പ്രഥം സങ്കൽപ്പ്' എന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്ക് മുന്നിൽ ട്രെയ്ലർ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്- കോണിലും ട്രെയ്ലർ നേരത്തെ പ്രദർശിപ്പിച്ചു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നുണ്ട്. ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നമിത് മൽഹോത്രയുടെ പ്രൊഡക്ഷൻ കമ്പനിയായ ഡി.എൻ.ഇ.ജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ആദ്യഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
Content Highlights: The highly anticipated trailer for Nitish Tiwari's grand epic Ramayana, starring Ranbir Kapoor as Rama, Yash as Ravana, and Sai Pallavi as Sita, has been officially released globally ahead of its Diwali 2026 theatrical release.
Published: 30 Jul 2026, 09:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented