'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രം ഈ മാസം 24 ന് കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിനെത്തുകയാണെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം അമേരിക്കയിലും ഇതേ ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ സംവിധായകന്‍ അറിയിച്ചു.
'ഒഴിവാക്കിയ പല തിയറ്ററുകളിലേക്കും പുഴ മുതല്‍ പുഴ വരെ തിരിച്ചെത്തുകയാണ്. അതും ഹൗസ് ഫുള്‍ ആണ്. സിനിമ കണ്ട ഒരു ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ലെന്നും കാണാത്തവരാണ് കുറ്റം പറയുന്നത്. ഞാന്‍ യഥാര്‍ഥ ചരിത്രമാണ് പറഞ്ഞത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ചിത്രം ഈ മാസം 24 ന് റിലീസിനെത്തും. ഒരുപാട് ആളുകള്‍ എന്നെ വിളിച്ചു, അഭിനന്ദനം അറിയിച്ചു. ഒരുപാട് ഊണും ഉറക്കവും ത്യജിച്ചതിന് ഫലമുണ്ടായി. എല്ലാ തിയേറ്ററുകളിലും നല്ല തിരക്കുണ്ട്. അതും ഈ പരീക്ഷാകാലത്ത്. സിനിമ വിജയിച്ചു, വിജയിച്ചുകൊണ്ടിരിക്കുന്നു. എന്നോട് കരുണകാട്ടിയ പ്രേക്ഷകര്‍ക്ക് നന്ദി.
ഈ സിനിമയ്ക്ക് ലക്ഷങ്ങള്‍ തന്നവരുണ്ട്. അവര്‍ പോലും കണക്കുചോദിക്കുന്നില്ല. രാമസിംഹന്‍ കക്കുന്നവന്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അവരോട് ഞാന്‍ കണക്കുപറഞ്ഞോളം. തുടക്കം മുതല്‍ കുതികാല്‍ വെട്ട് നടത്തിയവരോട് എനിക്ക് യാതൊന്നും ബോധിപ്പിക്കാനില്ല.
1921ലെ മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് താനും ഇതേ വിഷയത്തില്‍ ഒരു സിനിമയെടുക്കുമെന്ന പ്രഖ്യാപനവുമായി രാമസിംഹന്‍ രംഗത്ത് വന്നത്. ആഷിക് അബു സിനിമയില്‍ നിന്ന് പിന്‍മാറിയെങ്കിലും രാമസിംഹന്‍ മുന്നോട്ടുപോവുകയായിരുന്നു. 2021 ഫെബ്രുവരി 20 ന് വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മിച്ചത്. ഒരുപാട് കടമ്പകള്‍ക്ക് ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മാര്‍ച്ച് 3 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
Content Highlights: Ramasimhan ali akbar on, 1921 Puzha Muthal puzha vare re release Kannada Hindi Tamil
Published: 16 Mar 2023, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented