വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്യുന്ന 'പുഴ മുതല്‍ പുഴ വരെ' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. 81 തിയേറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സംഭാവനയായി ശേഖരിച്ചാണ് രാമസിംഹന്‍ ചിത്രം നിര്‍മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്നോടിയായി താന്‍ പൂര്‍വികര്‍ക്ക് ഒരു സമൂഹ ബലി അര്‍പ്പിക്കുന്നുവെന്ന് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു തര്‍പ്പണമാണ്...നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം..മമധര്‍മ്മ... ഇനി ഞാനൊന്നുറങ്ങട്ടെ- രാമസിംഹന്‍ കൂട്ടിച്ചേര്‍ത്തു.
രാമസിംഹന്റെ കുറിപ്പ്
1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ ഇന്ന് ഞാനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അവര്‍ക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതല്‍ പുഴവരെ.... ആ അര്‍പ്പണത്തില്‍ നിങ്ങളും പങ്കാളികളാവുക...
ഇത് പൂര്‍വ്വികര്‍ക്ക് നല്‍കാനുള്ള
മഹത്തായ ബലിയാണ്...
ഓര്‍ക്കണം... ഓര്‍മ്മിപ്പിക്കണം
ചങ്കു വെട്ടി... വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്...
തുവ്വൂരില്‍ നാഗാളിക്കാവില്‍, പുഴമുതല്‍ പുഴവരെയില്‍ ബലിയാടായവരെ..നിങ്ങള്‍ക്കുള്ള
ഒരു തര്‍പ്പണമാണ്...
നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം..
മമധര്‍മ്മ...ഇനി ഞാനൊന്നുറങ്ങട്ടെ.
സിനിമയുടെ പോസ്റ്ററുകള്‍ കോഴിക്കോട് നശിപ്പിക്കപ്പെട്ടുവെന്ന് രാമസിംഹന്‍ ആരോപിച്ചു. കീറിയെറിഞ്ഞിരിക്കുന്ന പോസ്റ്ററിന്റെ ചിത്രങ്ങളും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചു.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് താനും ഇതേ വിഷയത്തില്‍ ഒരു സിനിമയെടുക്കുമെന്ന പ്രഖ്യാപനവുമായി രാമസിംഹന്‍ രംഗത്ത് വന്നത്. ആഷിക് അബു സിനിമയില്‍ നിന്ന് പിന്‍മാറിയെങ്കിലും രാമസിംഹന്‍ മുന്നോട്ടുപോവുകയായിരുന്നു. 2021 ഫെബ്രുവരി 20 ന് വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഒരുപാട് കടമ്പകള്‍ക്ക് ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
Content Highlights: Ramasimhan Aboobakker, 1921 puzha muthal puzha vare release mama dharma ali akbar Facebook post
Published: 03 Mar 2023, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented