അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തിയ സർക്കാർ, മുംബൈയിലെ സമാന്തര ഭരണാധികാരിയായ സുഭാഷ് നഗ്രെയുടെ കഥയാണ് പറയുന്നത്.

ഇറാനുനേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, 2005-ൽ പുറത്തിറങ്ങിയ തന്റെ സൂപ്പർഹിറ്റ് ചിത്രം ‘സർക്കാറി’ലെ പ്രധാന ഡയലോഗ് പങ്കുവെച്ച് സംവിധായകൻ രാം ഗോപാൽ വർമ.
‘പഴയകാലത്തെ 'Might is Right' (അധികാരമുള്ളവൻ്റേടാണ് നീതി) എന്ന വരിയും, സർക്കാർ സിനിമയിലെ സെൽവർ മണിയുടെ 'Jiske paas power hai, uska wrong bhi right ho jata hai' (ആരുടെ കൈയിലാണോ അധികാരമുള്ളത്, അവന്റെ തെറ്റും ശരിയായി മാറും) എന്ന ഡയലോഗും ചേർത്തുവച്ചാൽ... ഡൊണാൾഡ് ട്രംപ് ശരിയാണ്, കാരണം അദ്ദേഹത്തിന് അധികാരം ഉണ്ട്..’- എന്നാണ് വർമ കുറിച്ചത്.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തിയ സർക്കാർ, മുംബൈയിലെ സമാന്തര ഭരണാധികാരിയായ സുഭാഷ് നഗ്രെയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച സെൽവർ മണി എന്ന വില്ലൻ കഥാപാത്രമാണ് പ്രശസ്തമായ ഡയലോഗ് പറയുന്നത്. അധികാരം കയ്യിലുള്ളവർക്ക് നിയമങ്ങളും ശരിതെറ്റുകളും സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ കഴിയുമെന്നാണ് ഡയലോഗ് സൂചിപ്പിക്കുന്നത്.
ഫ്രാൻസിസ് ഫോർഡ് കോപ്പോളയുടെ ദി ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർക്കാർ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നാണ്. കെയ് കെയ് മേനോൻ, സുപ്രിയ പതക്, കത്രീന കൈഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് സർക്കാർ രാജ് (2008), സർക്കാർ 3 (2017) എന്നീ ഭാഗങ്ങളും പുറത്തിറങ്ങി.
Content Highlights: Ram Gopal Varma comments on the US-Israel attack on Iran.,
Published: 04 Mar 2026, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented