ഡോ.രജിത് കുമാര്‍ നായകനാകുന്ന സ്വപ്‌ന സുന്ദരി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഡോ. ഷിനു ശ്യാമളനാണ് ചിത്രത്തിലെ നായിക. 

To advertise here,

കെ.ജി ഫിലിപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സീതു ആന്‍സണാണ്. ജമന്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷിനു അവതരിപ്പിക്കുന്നത്. 

അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി. പ്രൊഡക്‌ഷൻ കൺട്രോളർ ഷാൻസി സലാം.

Content Highlights: Rajith Kumar, Dr shinu shyamalan team up for Swapna Sundari Movie