രജിനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി. അല്പം താമസിച്ചാണ് വരുന്നതെങ്കിലും ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് സ്റ്റൈൽ മന്നൻ ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് നിർണായക അപ്ഡേറ്റുമായി സാക്ഷാൽ രജിനി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

To advertise here,

ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കുമുമ്പ് ചൈന്നൈ വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. 'കൂലിയുടെ 70 ശതമാനം ചിത്രീകരണം പൂർത്തിയായി. ജനുവരി 13 മുതൽ 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നത്', രജിനി പറഞ്ഞു. 

സൗബിൻ ഷാഹിർ, കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ്, മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.