തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ തലൈവര്‍ രജനീകാന്ത് തലസ്ഥാനത്ത്. പുതിയ സിനിമയായ 'തലൈവര്‍ 170'-ന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
പത്തു ദിവസമാണ് ചിത്രീകരണം. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ആരാധകര്‍ വന്‍ സ്വീകരണം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കന്യാകുമാരി ജില്ലയില്‍നിന്നും എത്തിയ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
എല്ലാവരോടും സ്വതസിദ്ധമായ ശൈലിയില്‍ വണക്കം പറഞ്ഞും ആരാധകരെ അഭിവാദ്യംചെയ്തും രജനി കാറില്‍ കയറി.
രജനിയുടെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാരിയരും അഭിനയിക്കുന്നുണ്ട്. ശംഖുംമുഖത്തും ജില്ലയിലെ മറ്റു സ്ഥലങ്ങളിലും ചിത്രീകരണം നടക്കും. സുരക്ഷാകാരണങ്ങളാല്‍ ഷൂട്ടിങ് ലോക്കേഷനുകള്‍ പുറത്തറിയാതിരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലാണ് അദ്ദേഹം താമസിക്കുന്നത്.
ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ സിനിമ ചിത്രീകരിക്കുന്നത്. 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനി അമിതാഭ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം എന്ന പ്രത്യേകതയും തലൈവര്‍ 170നുണ്ട്. വന്‍ പ്രേക്ഷകപ്രീതി നേടിയ ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ രാജ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170.
കന്യാകുമാരിക്കാരനായ പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത് എന്നാണ് വിവരം. റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്.
നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറായിരുന്നു രജനികാന്തിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. സൂപ്പര്‍ ഹിറ്റായ ജയിലറില്‍ മലയാളത്തില്‍ നിന്നും ചിത്രത്തില്‍ വില്ലനായി എത്തിയത് വിനായകനായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Content Highlights: rajinikanth at thiruvananthapuram, thalaivar 170 film, manju warrier fahadh Fazil, amitabh bachchan
Published: 04 Oct 2023, 09:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented